17 Dead As Killer Tornadoes Batter US

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കനത്ത നാശം വിതച്ച് ടൊര്‍ണാഡോ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഈ ആഴ്ചയില്‍ മാത്രം 17 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. നിരവധി പേരെ കാണാതായിട്ടുമുണ്ട്.

ഒരാഴ്ചയായി നിലനില്‍ക്കുന്ന മോശം കാലാവസ്ഥയും ചുഴലിക്കാറ്റും കനത്ത നാശനഷ്ടങ്ങളാണ് അമേരിക്കയില്‍ വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

കഴിഞ്ഞ ദിവസം കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

Top