കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 17.9 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം (17.900 കിലോഗ്രാം) കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) പിടികൂടി. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടില്ല. ആരാണ് പാഴ്സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.

 

Top