മലയാള സിനിമയിൽ പുതിയ വിപ്ലവം ഒരുക്കി ‘പോരാട്ടം’ ചിത്രം

കോടികൾ മുടക്കി സിനിമകൾ നിർമിക്കുന്ന മലയാള സിനിമയിൽ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം.

കാൽ ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുകയാണ് പോരാട്ടം.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചലച്ചിത്രം എന്ന പ്രത്യേകത കൂടി ഇനി ഇതിലൂടെ
മലയാളത്തിന് സ്വന്തമാകും.

പ്ലാൻ ബി ഇൻഫൊട്ടെയിൻമെന്റിന്റെ ബാനറിൽ ബിലഹരിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

15 ദിവസം കൊണ്ട് സംവിധായകന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകളിലായാണ് ചിത്രീകരണം നടന്നത്.

ബാലതാരമായി ശ്രദ്ധേയയായ ശാലിൻ സോയയാണ് നായിക. ശാലിൻ നായികയാകുന്ന ആദ്യ ചിത്രമാണിത്.

നവജിത് നാരായണൻ, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ തുടങ്ങി നിരവധി പുതുമുഖങ്ങൾ സിനിമയുടെ ഭാഗമായെത്തുന്നു.

തിരക്കഥ ഇല്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലൊക്കേഷനിൽ കഥാപാത്രങ്ങളിൽ നിന്ന് കഥ വളർത്തുന്ന സ്ട്രാറ്റജി ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Top