അരവിന്ദ് സ്വാമി – തൃഷ ചിത്രം സതുരംഗവൈട്ടൈ-2 ടീസര്‍ എത്തി

രവിന്ദ് സ്വാമി നായകനാകുന്ന സതുരംഗവേട്ടൈ-2 ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.

സതുരംഗവേട്ടയുടെ ആദ്യ ഭാഗം തമിഴില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. അരവിന്ദ് സ്വാമിയും തൃഷയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറില്‍ നടന്‍ മനോബാല നിർമിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, രാധാ രവി, നാസര്‍ മുതലായവരാണ് മറ്റ് താരങ്ങള്‍. എച്ച്. വിനോദിന്റേതാണ് തിരക്കഥ.

Top