ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മാണം ബ്രിട്ടണ് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു

ലണ്ടന്‍ : ബ്രിട്ടണിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഭ്യന്തര വിപണിയായ ബ്രിട്ടണ് പുറത്ത് ഇതാദ്യമായി കാര്‍ നിര്‍മ്മിക്കും.

പുതിയ കോംപാക്റ്റ് എസ്‌യുവിയായ ഇപേസ് ഓസ്ട്രിയയിലും ചൈനയിലുമായിരിക്കും നിര്‍മ്മിക്കുകയെന്ന് ജെഎല്‍ആര്‍ അറിയിച്ചു.

ബ്രിട്ടണിലെ മൂന്ന് പ്ലാന്റുകളും പൂര്‍ണ്ണ പ്രവര്‍ത്തന ശേഷി കൈവരിക്കുകയോ അതിനടുത്ത് എത്തുകയോ ചെയ്തതാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മാറിചിന്തിക്കാന്‍ ഇടയാക്കിയത്. സ്വന്തം നാട്ടിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനശേഷി കൂട്ടുന്നതിനായി നിക്ഷേപം നടത്തുന്നതിന് പകരം വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ് അഭികാമ്യമെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനി തങ്ങളുടെ കാര്‍ നിര്‍മ്മാണ ശേഷിയും മോഡലുകളുടെ എണ്ണവും വളരെ വേഗത്തിലാണ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ബ്രിട്ടണിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് പകരം സ്ലൊവാക്യയില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2015 ല്‍ തീരുമാനിച്ചിരുന്നു.

ഓസ്ട്രിയന്‍ കരാര്‍ കാര്‍ നിര്‍മ്മാതാക്കളായ മാഗ്‌ന സ്‌റ്റെയ്‌റും ജെഎല്‍ആറിന്റെ ചൈനയിലെ പ്ലാന്റിലും ഇപേസ് നിര്‍മ്മിക്കും. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ചെറിയുമായി ജെഎല്‍ആറിന് പങ്കാളിത്തവുമുണ്ട്.

Top