എച്ച്ടിസി വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിന് ഇപ്പോള്‍ 16,000 കിഴിവ്‌

ച്ച്ടിസിയുടെ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വൈവിന്റെ വില 16,000 രൂപ കുറച്ച് 76,990 രൂപയാക്കി.

മാത്രമല്ല, പുതിയ വൈവ് വിആറിനൊപ്പം ഒരുമാസത്തേക്ക് എച്ച്ടിസിയുടെ വൈവ് പോര്‍ട്ട് ട്രയല്‍ സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകും.

ഇതിലൂടെ ഇരുനൂറില്‍പരം ഗെയിമുകള്‍ സ്വന്തമാക്കാം എന്ന നേട്ടവുമുണ്ട്.

ഹൈ എന്‍ഡ് വിആര്‍ ഹെഡ്‌സെറ്റോടു കൂടിയ വിആര്‍ ഗെയ്മിംങ് പ്ലാറ്റ്‌ഫോമുകളുടെ വിപണിയില്‍ 60 ശതമാനം വിഹിതമാണ് വൈവിന് ഉള്ളത്.

Top