സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വർഷം കഠിന തടവും, 35000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനേ ആണ് പെരുമ്പാവൂർ സ്പെഷ്യൽ അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയിൽ തടിയിട്ട പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംങ്ങ് കേസിന്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും കൂടെയുണ്ടായിരുന്നു.

കൂട്ടുകാരന്റെ ഫോണിൽ നിന്നും ഫെയ്സ് ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്. ഈ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ്ബ് ജയിലിൽ പാർപ്പിക്കുകയായിരുന്നു.

Top