പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം, കേസെടുക്കാന്‍ തയ്യാറാവാതെ പൊലീസ്

ഗുർഗോൺ : ദില്ലിക്ക് സമീപം ഗുര്‍ഗോണില്‍ 16 വയസ്സുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ഗുര്‍ഗോണിലെ സെക്ടര്‍ 45ലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ശുചിമുറിയിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച്  പ്രതി സ്വന്തം മുറിയിൽ കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. ഇയാൾ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാൽ പരാതി നല്‍കാന്‍ സെക്ടര്‍ 45 ലെ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും തങ്ങളുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. കേസിനു പോയാൽ പെൺകുട്ടിയുടെ ഭാവി നശിക്കുമെന്ന് പെൺകുട്ടിയുടെ പിതാവിനോട് പൊലീസ് ഉപദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. അവസാനം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലൈംഗികാതിക്രമം നടന്നുവെന്ന് അറിയിച്ചപ്പോഴാണ് പരാതി രജിസ്റ്റർ ചെയ്തത്.

Top