തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ചു; അയല്‍വാസിക്കെതിരെ പരാതി

തിരുവനന്തപുരം: കഠിനംകുളത്ത് പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. അയല്‍വാസിക്ക് എതിരെയാണ് പരാതി.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. 30 വയസുകാരന് എതിരെയാണ് പരാതി. നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top