യുപിയിൽ പീഡനത്തെ എതിർത്ത വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി

ഫിറോസാബാദ് : ഉത്തർ പ്രദേശിലെ ഫിറോസബാദിൽ പീഡനത്തെ എതിർത്ത വിദ്യാർത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പതിനാറുകാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി ഉറങ്ങി കിടക്കുകയായിരുന്നു പെൺകുട്ടിക്ക് നേരെ അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു. മൂന്നു പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മൂന്ന് പേരേയും പിടികൂടാൻ ശ്രമിക്കുകയാണെന്ന് ഫിറോസാബാദ് എസ്എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രദേശത്തെ സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ചിലർ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇത് കുട്ടി എതിർത്തതാണ് വിരോധത്തിന് കാരണമെന്നാണ് അനുമാനം. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

Top