രണ്ട് ലക്ഷം രൂപക്ക് മാതാപിതാക്കൾ 16കാരിയെ വിറ്റു: രക്ഷപ്പെടുത്തിയത് ചൈൽഡ് ലൈൻ അധികൃതർ

ഭോപാൽ: രണ്ട് ലക്ഷം രൂപക്ക് വിറ്റ 16കാരിയെ ചൈൽഡ് ലൈൻ അധികൃതർ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഖന്ധ്വയിലാണ് സംഭവം. ബഡോഡിയ സ്വദേശിയായ ഓം പ്രകാശ് എന്നയാൾക്ക് രണ്ട് ലക്ഷം രൂപക്ക് മാതാപിതാക്കൾ തന്നെ വിൽപന നടത്തിയെന്ന് പെൺകുട്ടി മൊഴി നൽകി.

ഇയാൾ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും കൗൺസിലിങ്ങിൽ പെൺകുട്ടി വെളിപ്പെടുത്തി. അജ്ഞാതനായ ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സന്നദ്ധ സംഘടന പ്രവർത്തകരാണ് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചത്.

 

Top