കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് പൊലിസ് കസ്റ്റഡിയില്‍. പൂന്തുറ സ്വദേശി അഖിനേഷാണ് കഴക്കൂട്ടം പൊലിസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കാന്‍ ചൈല്‍ഡ് ലൈനാണ് കഴക്കൂട്ടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

Top