16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പ്രതി ഒളിവില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് 16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയതായി പരാതി. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി.

ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പൂന്തുറ സ്വദേശിയായ യുവാവ് ഒളിവിലാണ്.

 

Top