പതിനാറുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തു; മരണകാരണം വ്യക്തമല്ല

മുബൈ:കാണാതായ പതിനാറുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തു. മുബൈ വന്റൈയിലെ ആറൈ കോളനി ദിന്‍രാജ് ഉബസ്ദെ(16)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജൂലൈ മൂന്നിന് ദിന്‍രാജിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം പുരോഗമിക്കവേയാണ് ഞായറാഴ്ച വൈകുന്നേരം വന്റൈയിലെ ഒരു പാടത്ത് നിന്ന് ദിന്‍രാജിന്റെ മൃതദേഹം കണ്ടെത്തിയത്. പാടത്ത് പണിയെടുക്കാനെത്തിയ തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ദിന്‍രാജ് നിരന്തരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളായിരുന്നുവെന്നും കൂടാതെ, ദിന്‍രാജിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നതായും പൊലീസും വ്യക്തമായിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ. വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Top