കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി; അമ്മയും കാമുകനും കസ്റ്റഡിയില്‍

dead body

തിരുവനന്തപുരം: നെടുമങ്ങാട് നിന്ന് കാണാതായ പതിനാറുവയസുകാരിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. കാരാന്തല ആര്‍സി പള്ളിക്കു സമീപത്തെ വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയേയും കാമുകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.15 ദിവസമായി പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. അമ്മ മഞ്ചു ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

Top