നേപ്പാളിൽ ചെറുവിമാനം തകർന്ന് വീണു ; അപകടത്തിൽ 16 പേർക്ക് പരുക്ക്

കാഠ്മണ്ഡു: വടക്ക് പടിഞ്ഞാറൻ നേപ്പാളിലെ ഹാംല ജില്ലയിൽ ചെറുവിമാനം തകർന്ന് വീണു.

അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പതിമൂന്ന് പൊലീസുകാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. സിമിക്കോട് എയർപോർട്ടിൽ ഉണ്ടായ അപകടത്തിൽ പൈലറ്റ് ബസന്ത ലാമായ്ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.

സൂർഖേത്തിലേക്ക് പോകാനായി പറക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് അപകടം ഉണ്ടായതെന്ന് പൊലീസ് മേധാവി എഐജി റാണ ബഹദൂർ ചന്ദ് പറഞ്ഞു.

9N-ABM വിമാനം റൺവേയിൽ നിന്ന് പറത്താൻ തുടങ്ങിയപ്പോൾ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് റൺവേയുടെ വടക്കേ അറ്റത്ത് വിമാനം നിർത്തി. വിമാനത്തിന്റെ മുൻ ഭഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Top