മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍പ്പെട്ട് 16 തൊഴിലാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍പ്പെട്ട് 16 പേര്‍ മരിച്ചു. ജല്ഗാവ് ജില്ലയില്‍ തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പട്ടത്. കിന്‍ഗാവ് ഗ്രാമത്തിന് അടുത്ത് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

അഞ്ച് തൊഴിലാളികള്‍ക്ക്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Top