എഫ്ബിഐ പരിശീലന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ 16 പേർക്ക് പരിക്ക്

കാലിഫോര്‍ണിയ: എഫ്ബിഐ പരിശീലന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയി 16 പേര്‍ക്ക് പരിക്ക്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഇര്‍വ്വിനി ബുധനാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രത്യേക ആയുധ പരിശീലന സംഘവും ബോംബ് സ്‌ക്വാഡിലെ സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശീലനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇര്‍വ്വിനിലെ എഫ്ബിഐയുടെ കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കല്‍ സംഘവും പരിശീലനത്തിനുണ്ടായിരുന്നവര്‍ സുരക്ഷാ കവചങ്ങളും ധരിച്ചിരുന്നതാണ് അപകടത്തിന്റെ തോത് കുറച്ചത്. പരിശീലനത്തിന് ഉപയോഗിച്ച ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

വര്‍ഷം തോറും നടക്കുന്ന സംയുക്ത പരിശീലനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആര്‍ക്കെങ്കിലും പരിശീലനത്തിനിടെ മുറിവേല്‍ക്കുന്നത് വിഷമകരമായ വസ്തുതയാണ്. സംഭവം അന്വേഷിക്കുകയാണെന്നും പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുമെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം മൂലം ആരോഗ്യ പ്രശ്‌നമുണ്ടായവരാണ് പരിക്കേറ്റവരില്‍ 13 പേര്‍, ചെവി വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ കാലിന് പരിക്കേറ്റു. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുമെന്നാണ് പൊലീസ് വക്താവ് വിശദമാക്കിയത്. ഒരാളുടെ നടുവിനാണ് പരിക്കേറ്റിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സ്വാറ്റ് സംഘത്തിലെ ഒരു അംഗത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവം എഫ്ബിഐ അന്വേഷിക്കുമെന്ന് വക്താവ് വിശദമാക്കിയിട്ടുണ്ട്.

Top