ഇന്ത്യക്കാരുടെ മോചനത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ നീക്കം

​ഗിനി: എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ നീക്കം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. വിദേശകാര്യമന്ത്രാലയം നിയമ മന്ത്രാലയവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നീക്കം.

എക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ തുടരുകയാണ് . കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു.

ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാർ എക്വറ്റോറിയൽ ഗിനിയിൽ തടവിൽ തുടരുകയാണ്. ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്.എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് ഇന്നലെ എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു.

Top