16 Boko Haram Fighters, 2 Soldiers Dead in Nigeria Shootout

അബൂജ: നൈജീരിയയില്‍ 16 ബോക്കോ ഹറാം ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബോര്‍ണോ സംസ്ഥാനത്തെ സൈനിക ക്യാമ്പിനു സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. മോട്ടോര്‍സൈക്കിളുകളിലാണ് ഭീകരര്‍ ആക്രമണത്തിനെത്തിയത്.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ ചില ഭീകരര്‍ രക്ഷപ്പെട്ടതായും സൈന്യം അറിയിച്ചു.

Top