16 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള സിയാസുമായി മാരുതിയെത്തുന്നു

മാരുതിയുടെ സി സെഗ്‌മെന്റ് സെഡാനായ സിയാസിനു തുടക്കത്തില്‍ നല്ല വില്‍പ്പന കിട്ടിയെങ്കിലും പിന്നീടത് കാര്യമായി കുറഞ്ഞിട്ടുണ്ട്. വില്‍പ്പനയിലെ ഇടിവ് പരിഹരിക്കാന്‍ കൂടുതല്‍ കരുത്തുള്ള സിയാസിനെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി.

ഫിയറ്റില്‍ നിന്നു കടമെടുത്ത 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് സിയാസിനു നല്‍കുക. ക്രോസ് ഓവറായ എസ് ക്രോസിനും ഇതേ എന്‍ജിന്‍ തന്നെ. 118 ബിഎച്ച്പി 320 എന്‍എം ശേഷിയുള്ള എന്‍ജിനൊപ്പം ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് ഉപയോഗിക്കുക. ഇതോടെ സിയാസിനു കരുത്ത് പോരെന്ന പരാതി അവസാനിക്കും.

നിലവില്‍ 1.4 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് സിയാസിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 1.6 ലീറ്റര്‍ എന്‍ജിനുള്ള മോഡല്‍ വിപണിയിലെത്തിയേക്കും. ടോപ് എന്‍ഡ് വേരിയന്റായ സെഡ് ഡിഐ വകഭേദത്തില്‍ മാത്രമായിരിക്കും ഇത് ലഭ്യമാക്കുക. സമാന 1.3 ഡീസല്‍ വകഭേദത്തേക്കാള്‍ 90,000 രൂപയോളം അധികമായിരിക്കും ഇതിനു വില.

തല്‍ക്കാലം സിയാസിന്റെ വില്‍പ്പന മെച്ചപ്പെടുത്താന്‍ 25,000 രൂപ വിലയിളവ് മാരുതി സുസൂക്കി പ്രഖ്യാപിച്ചിട്ടുണ്ട്

Top