കഥകളുടെ രാജകുമാരൻ ബേപ്പൂര്‍ സുല്‍ത്താനെ വീണ്ടും ഓര്‍മ്മിക്കുമ്പോള്‍ . .

ലയാള സാഹിത്യത്തില്‍ കഥകളുടെ സുല്‍ത്താനായി ഒരാള്‍ മാത്രമേയുള്ളു ,ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍.

സാധാരണക്കാരന്റെ ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ജൂലായ് 5ന് 23 വയസ് തികയുകയാണ്.

ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, തുടങ്ങി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു.

പ്രേമലേഖനവും,ബാല്യകാലസഖിയും മലയാള സാഹിത്യത്തിലെ ഈടുറ്റ രചനകളാണ്.സാധാരണക്കാരന്റെ ജീവിതവും സാഹിത്യമാണെന്നു ബഷീര്‍ എഴുത്തിലൂടെ ചൂണ്ടിക്കാട്ടി.

1908ല്‍ വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ 1994 ജുലൈ 5ന് ഈ ലോകത്തോട് വിടപറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരന്‍ താന്‍ സൃഷ്ടിച്ചെടുത്ത ഓരോ കഥാപാത്രങ്ങളിലൂടെയും വായനക്കാരന്റെ മനസില്‍ ഇന്നും ജീവിക്കുന്നു. . .

Top