സര്‍ക്കാരിന് നേരിയ ആശ്വാസം ; ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ധന

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് നേരിയ ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ധന.

1648 കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരുമാനം. ഒക്ടോബറിലേത് 1495 കോടിയും. ഒരു മാസം കൊണ്ട് കൂടിയത് 153 കോടി. മുന്‍ മാസങ്ങളില്‍ യഥാക്രമം 1520ഉം 1580ഉം കോടിയായിരുന്നു ചരക്കുസേവനനികുതി പിരിവ്. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ നികുതി പിരിവ് കുത്തനെ താഴേക്കായിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് കഴിഞ്ഞമാസം ഉണ്ടായത്.

കഴിഞ്ഞ മാസത്തെ എസ്.ജി.എസ്.ടി 794 കോടിയും ഐ.ജി.എസ്.ടി 854 കോടിയുമാണ്. എഫ്.എം.സി.ജി മേഖലയില്‍ നിന്നുള്ള നികുതിവരുമാനമാണ് കൂടിയിരിക്കുന്നത്. ഇപ്പോഴത്തെ ജി.എസ്.ടി പിരിവിലെ വളര്‍ച്ച കേവലം ആറു ശതമാനമാണ്. നികുതി പിരിവില്‍ 30 ശതമാനം വരെ വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Top