ഡാര്‍ജലിങ് മേഖലയില്‍ ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്ത് ജനമുക്തി മോര്‍ച്ച

ഗൂര്‍ഖലാന്റ്: ജനമുക്തി മോര്‍ച്ച ഡാര്‍ജലിങ് താഴ്‌വര മേഖലയില്‍ ഒരു മാസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് ബന്ദ് ആരംഭിക്കുന്നത്.

സംസ്ഥാനത്ത് ബംഗാളി ഭാഷ നിര്‍ബന്ധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയാണ് ഡാര്‍ജലിങ് മേഖലയില്‍ പ്രക്ഷോഭം ശക്തമായത്. ബംഗാളി നിര്‍ബന്ധമാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നുവെങ്കിലും പ്രക്ഷോഭകര്‍ ഇത് മുഖവിലക്കെടുക്കാന്‍ തയാറായിരുന്നില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ തുടങ്ങിയ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ഗുര്‍ഖലാന്റ് സംസ്ഥാനത്തിനായി ഡാര്‍ജലിങില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനായണ് ഗൂര്‍ഖലാന്റ് ജനമുക്തി മോര്‍ച്ച.

വ്യാഴാഴ്ച സംഘടന നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. പ്രക്ഷോഭകര്‍ പൊലീസിനെതിരെ കല്ലെറിയുകയും ബോംബെറിയുകയും ചെയ്തു. ഡസണ്‍കണക്കിന് പൊലീസ് വാനുകളും പ്രക്ഷോഭകര്‍ തകര്‍ത്തു.

Top