15,000 homeless after Philippines slum devastated by fire

fire

മനില: ഫിലിപ്പീന്‍സിലെ ബക്കൂറിലുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.

ആയിരക്കണക്കിനു കുടിലുകള്‍ കത്തിയമര്‍ന്നു. പ്രാദേശിക സമയം ബുധനാഴ്ച 4.30ന് ബക്കൂറിലെ ബരന്‍ഗെ മാലക്‌സി ചേരിയിലാണ് തീപിടുത്തമുണ്ടായത്.

പാര്‍പ്പിടം നഷ്ടമായ 600 ഓളം പേരെ മാലിക്‌സി ഇലമെന്ററി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ഇരുവശത്തും ഭിത്തികളുള്ള ഇടുങ്ങിയ തെരുവില്‍ ജനങ്ങള്‍ കൂട്ടത്തോടെയാണ് താമസിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

Top