നിക്ഷേപക സമാഹരണ യജ്ഞം:സഹകരണമേഖലയിലേക്ക് 15,000 കോടി ലഭിച്ചതായി വി.എന്‍. വാസവന്‍

ഏറ്റുമാനൂര്‍: നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിലേക്ക് 15,000 കോടിയുടെ നിക്ഷേപമെത്തിയതായി മന്ത്രി വി.എന്‍. വാസവന്‍. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലതല സഹായവിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഈ നേട്ടം. 9000 കോടിയാണ് ലക്ഷ്യമിട്ടിരുന്നത്. സമാശ്വാസ പദ്ധതിയിലൂടെ ജില്ലയില്‍ ഏഴുകോടി വിതരണം ചെയ്തെന്നും മന്ത്രി പറഞ്ഞു.

അംഗസമാശ്വാസ പദ്ധതിയിലൂടെ സര്‍വിസ് സഹകരണ ബാങ്ക് അംഗമായ ഒരാള്‍ക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കില്‍ അരലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും. ഡയറക്ടര്‍ അല്ലെങ്കില്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കില്‍ സഹായം ലഭ്യമാക്കുന്ന ‘സഹകാരിക്ക് ഒരു സാന്ത്വനം’ പദ്ധതിക്കും തുടക്കമിട്ടതായി വാസവന്‍ പറഞ്ഞു.

Top