ടൂറിനില്‍ യുവന്റസ് ആരാധകരുടെ തിക്കിലും തിരക്കിലും 1500 പേര്‍ക്കു പരുക്ക്, ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍

ടൂറിന്‍: ഇറ്റലിയിലെ ടൂറിനില്‍ റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാന്‍ ഒരുമിച്ചുകൂടിയ യുവന്റസ് ആരാധകരുടെ തിക്കിലും തിരക്കിലും 1500 ഓളം പേര്‍ക്ക് പരിക്കേറ്റു.

നഗരത്തില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകര്‍ക്കിടയില്‍ ബോംബ് ഭീഷണിയുടെ വ്യാജവാര്‍ത്ത പരന്നതാണ് അപകടത്തിന് കാരണം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏഴു പേരുടെ പേരുടെ നില ഗുരുതരമാണ്.

Top