മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അഞ്ച് ലോകനേതാക്കള്‍

gandhi

ന്യൂഡല്‍ഹി: 1915ലാണ് മഹാത്മാഗാന്ധി നിയമ പഠനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ദേശീയ രൂപീകരണത്തിന് കോണ്‍ഗ്രസിന് വലിയ ദിശാബോധം ലഭിച്ചതിന്റെ തുടക്കമായിരുന്നു അത്. വിവിധ തൊഴിലിടങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന ആളുകളെ സംഘടിപ്പിച്ച് വലിയ മുന്നേറ്റത്തിന് ആഹ്വാനം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചുവടുവയ്പ്പ്. വളരെ കുറച്ചു നാളുകള്‍ കൊണ്ട് ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന രീതിയിലേയ്ക്ക് അത് മാറി. സാമ്പത്തിക, സാമൂഹിക, ജാതി പ്രശ്‌നങ്ങളിലേയ്ക്കും ഉള്ള പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമായി.

രാജ്യത്തിന്റെ സാമൂഹിക പുനര്‍നിര്‍മ്മാണ മേഖലയിലെ വിപ്ലവകരമായ ഈ മുന്നേറ്റം ലോകത്തിലെ പല നേതാക്കളെയും പ്രചോദിപ്പിച്ചു. 150-ാം ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ ആശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാക്കളാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, ഹോ ചിമിന്‍, ഖാന്‍ അഹ്ദുള്‍ ഖാഫര്‍ ഖാന്‍, ദലൈലാമ എന്നീ ലോക നേതാക്കള്‍ ഗാന്ധിയന്‍ അഹിംസാ വാദം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നതാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഏടാണ് ആഫ്രിക്കന്‍-അമേരിക്കന്‍ അവകാശ സമരങ്ങള്‍. ക്രിസ്തീയ വിശ്വാസങ്ങള്‍ക്കൊപ്പം ഗാന്ധിയന്‍ ആശങ്ങളും മുറുകെ പിടിച്ചാണ് ലൂഥര്‍ കിംഗ് ജൂനിയര്‍ അതിന് നേതൃത്വം നല്‍കിയത്.

1950കളില്‍ ഗാന്ധിയന്‍ ഫിലോസഫിയുടെയും അഹിംസാ വാദത്തിന്റെയും വക്താവായിരുന്നു അദ്ദേഹം. ഗാന്ധിസം അദ്ദേഹത്തെ മനസ്സിലാക്കിയത് ആഫ്രിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ബയനാഡ് റസ്റ്റിനായിരുന്നു. 1947 ല്‍ അഹിംസാ വാദം അദ്ദേഹം പ്രാവര്‍ത്തികമാക്കി.

പ്രവര്‍ത്തനങ്ങളില്‍ ദൈവത്തെ കാട്ടിത്തന്ന മനുഷ്യനാണ് ഗാന്ധി എന്നാണ് ലൂഥര്‍ കിംഗ് പറഞ്ഞത്. അമേരിക്കന്‍ അവകാശ സമരത്തില്‍
അദ്ദേഹം മഹാത്മാ ഗാന്ധിയുടെ രീതികള്‍ പലപ്പോഴും പ്രാവര്‍ത്തികമാക്കി. 1959ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. അഹിംസയെക്കാള്‍ മറ്റൊരു ആയുധം ലോകത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 1964 ല്‍ കിംഗിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചപ്പോഴും അദ്ദേഹം ഗാന്ധിയെ അനുസ്മരിച്ചു.

നെല്‍സണ്‍ മണ്ടേല

സൗത്ത് ആഫ്രിക്കയുടെ വിപ്ലവ നായകനായിരുന്നു നെല്‍സണ്‍ മണ്ടേല. 27 വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം മണ്ടേലയുടെ ആദ്യ വിദേശ യാത്ര ഗാന്ധിയുടെ നാടായ ഇന്ത്യയിലേ്ക്കായിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവായിട്ടാണ് അദ്ദേഹം ഗാന്ധിയെ കരുതിയിരുന്നത്. സത്യം, അഹിംസ എന്നിവ അദ്ദേഹത്തെ വളരെയധികം പ്രചോദിപ്പിച്ചിരുന്നു. 1940കളിലാണ് വര്‍ണ്ണ വിവേചന സമരങ്ങള്‍ അമേരിക്കയില്‍ ലൂഥര്‍ കിംഗിന്റെ നേതൃത്വത്തില്‍ ശക്തി പ്രാപിച്ചത്. അഹിംസ ഒരു പ്രതിരോധ തന്ത്രമായാണ് അദ്ദേഹം സ്വീകരിച്ചത്.

2001ല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഗാന്ധിയന്‍ പീസ് പ്രൈസ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഹോ ചി മിന്‍

വില്യം ജെ ദുക്കര്‍ പ്രസിദ്ധീകരിച്ച ഹോചിമിന്റെ ജീവചരിത്തില്‍ അദ്ദേഹം പകുതി ലെനിനിസ്റ്റും പകുതി ഗാന്ധിയനുമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വിയറ്റ്‌നാമിന്റെ കമ്മ്യൂണിസ്റ്റ് ശബ്ദമായിരുന്നു ഹോ ചിന്‍ മിന്‍. വിപ്ലവകാരി ആണെങ്കില്‍ കൂടി താന്‍ ഗാന്ധിയന്‍ ആശയങ്ങളെ പിന്തുടരാറുണ്ടെന്ന് ഹോ ചി മിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, രക്തച്ചൊരിച്ചില്‍ കുറച്ചു കൊണ്ടുള്ള വിപ്ലവങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

അതിര്‍ത്തി ഗാന്ധി എന്നാണ് ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍ അറിയപ്പെടുന്നത് തന്നെ. 1928 ല്‍ അദ്ദേഹം ഗാന്ധിയെ കണ്ടതിനു ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവാകുന്നത്.

ഹിന്ദുക്കളും മുസ്ലീംങ്ങളും ഐക്യത്തോടെ കഴിയുന്ന ഒരു രാജ്യമാണ് ഗാന്ധിയെപ്പോലെ ഖാനും സ്വപ്നം കണ്ടിരുന്നത്. ഗാന്ധിയന്‍ ഫിലോസഫി പാക്കിസ്ഥാനില്‍ പ്രചരിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 100-ാം ഗാന്ധി ജയന്തി ദിനത്തില്‍ അദ്ദേഹം ഇന്ത്യയില്‍ എത്തുകയും ചെയ്തിരുന്നു.

ദലൈലാമ

1956ല്‍ ദലൈലാമ ഇന്ത്യയില്‍ എത്തിയപ്പോള്‍ അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലാണ്. ടിബറ്റന്‍ വിമോചന സമരങ്ങള്‍ക്ക് പ്രചോദനമായത് ഗാന്ധിയന്‍ ആശയങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഹിംസാ വാദവും സത്യാഗ്രഹവുമായിരുന്നു അദ്ദേഹത്തിന്റെ ആശങ്ങള്‍. 2008 ല്‍ അദ്ദേഹം ഇന്ന് ഗാന്ധിയന്‍ ആശയങ്ങള്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് ലോകത്തോട് പ്രസംഗിച്ചു.

Top