ടാറ്റാ മോട്ടോഴ്‌സിന്റെ 150ാം വാര്‍ഷികം ജൂണ്‍ 25 വരെ പ്രത്യേക ഓഫറുകള്‍

tata motors

മുംബൈ :ടാറ്റാ മോട്ടോഴ്‌സിന്റെ 150ാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25 വരെ പ്രത്യേക പരിമിതകാല ഓഫറുകള്‍. ആകര്‍ഷകമായ ഓഫറില്‍ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍, ഒരു രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് നേടാനുള്ള അവസരം, പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങി നിരവധി ഓഫറുകളാണ് ടാറ്റാ മോട്ടോഴ്‌സ്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

തിയാഗോ, കോംപാക്ട് എസ്‌യുവി നെക്‌സോണ്‍ എന്നിവയടക്കം യാത്രാവാഹന നിരയില്‍ മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ടാറ്റയുടെ എല്ലാ ഗ്രൂപ്പുകളിലും ആഘോഷങ്ങള്‍ നടക്കും.

Top