ഫീസടച്ചില്ല, പൂണെയിലെ സ്‌കൂളില്‍ നിന്ന് 150 വിദ്യാര്‍ത്ഥികളെ പുറത്താക്കി

school

പൂണെ: ഫീസടച്ചില്ല എന്നാരോപിച്ച് പൂണെയിലെ നയന്‍ഗംഗ സ്‌കൂളില്‍ നിന്നും 150 വിദ്യാര്‍ത്ഥികളെ പുറത്താക്കി. പൂണെ ആസ്ഥാനമായ സീല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെതാണ് സ്‌കൂള്‍.

എന്നാല്‍ തങ്ങള്‍ ഫീസിനത്തില്‍ 30000രൂപയും നിക്ഷേപമായി 10000രൂപയും നേരത്തേ നല്‍കിയിരുന്നതായും സ്‌കൂള്‍ അധികൃതര്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. മാത്രമല്ല സ്‌കൂള്‍ മാനേജ്‌മെന്റ് അമിത ഫീസ് ഈടാക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അതേസമയം, ഫീസടക്കാത്ത വിദ്യാര്‍ഥികളുടെ പ്രവേശനം സ്‌കൂളിന് റദ്ദാക്കാമെന്ന ബോംബെ ഹൈകോടതി വിധി വന്നതിനു ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ നടപടികളിലേക്ക് നീങ്ങിയതെന്ന് സീല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയമോപദേശകന്‍ വിക്രം ദേശ്മുഖ് പറഞ്ഞു. ഫീസടക്കാന്‍ ഏഴ് ദിവസത്തെ സമയം സ്‌കൂള്‍ അനുവദിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്‌കൂളിനുണ്ടെന്ന് ഹൈകോടതി വിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top