2021ല്‍ ലോകത്ത് 15 കോടി പേര്‍ തീവ്രദാരിദ്രത്തിലേയ്ക്ക് കൂപ്പ്കുത്തും; ലോകബാങ്ക്

ലോകമാകെ കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 2021 ആകുമ്പോഴേക്കും 15 കോടിയിലധികം ആളുകള്‍ ദാരിദ്രത്തിലാകാന്‍ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. തൊഴില്‍ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ദാരിദ്ര്യം കൂടും.

2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. വ്യത്യസ്തമായ സമ്പദ്‌വ്യവസ്ഥയിലേക്ക് പോകാന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു.

ഈവര്‍ഷംതന്നെ മഹാമാരി 8.8 കോടിമുതല്‍ 11.5 കോടി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. 2021-ഓടെ ഇത് 15 കോടിയിലെത്തും. 2020-ല്‍ ലോകത്തെ ദാരിദ്ര്യനിരക്ക്
7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോവിഡും ആഗോളമാന്ദ്യവും ലോകത്തെ 1.4 ശതമാനത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് -ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.

Top