150 സിസി ശ്രേണിയില്‍ വീണ്ടും ആധിപത്യമുറപ്പിക്കാന്‍ ഒരുങ്ങി യമഹ; MT15 അവതരിപ്പിച്ചു

R15 ന് ശേഷം പ്രീമിയം 150 സിസി ശ്രേണിയില്‍ വീണ്ടും ആധിപത്യമുറപ്പിക്കാനൊരുങ്ങി ഒന്നുകൂടി വിപുലപ്പെടുത്താന്‍ യമഹ. ഇതിനായി MT15 നെയ്ക്കഡ് മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

R15 ഫെയേര്‍ഡ് പതിപ്പെങ്കില്‍ MT15 നെയ്ക്കഡ് മോഡലാണ്. എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും R15നോട് തുല്യതയാര്‍ന്നത് തന്നെ. R15 യിലുള്ള 155 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ പങ്കിടുമെങ്കിലും ബൈക്കിന്റെ കരുത്തുല്‍പാദനം വ്യത്യസ്തമായിരിക്കും.

പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്കിലുപരി നിരക്കുകളില്‍ സൗകര്യമായി ഓടിക്കാവുന്ന പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായി MT15 നെ കൊണ്ടുവരാനാണ് കമ്പനി ആലോചിക്കുന്നത്. ഉയര്‍ന്ന ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് സൃഷ്ടിക്കുംവിധത്തിലാണ് R15 ലെ എഞ്ചിന്‍ പ്രവര്‍ത്തനം.

നിലവില്‍ 155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തുണയും എഞ്ചിനുണ്ട്.കമ്പനിയുടെ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകൂടിയ 150 സിസി നെയ്ക്കഡ് ബൈക്കായിരിക്കും MT15

Top