ഉത്തർപ്രദേശിൽ പതിനഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ പതിനഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി. മീററ്റിലാണ് സംഭവം നടന്നത്. സംഭവത്തിൽ 2 പേർ അറസ്റ്റിലായി. പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതികൾ പെൺകുട്ടിക്ക് മയ്ക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡിപ്പിച്ചത്. ശേഷം ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കയുകയും ചെയ്തു. വീഡിയോ വൈറലായതോടെ പരാതിയുമായി പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Top