യുവതിയുടെ കഴുത്തറുത്ത് ഫോണ്‍ മോഷ്ടിച്ച 15കാരന്‍ പിടിയിൽ

ഡല്‍ഹി: യുവതിയുടെ കഴുത്തറുത്ത് ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ 15കാരന്‍ പിടിയില്‍. ഇന്‍സ്റ്റഗ്രാമില്‍ റീലുകളുണ്ടാക്കാനും സെല്‍ഫിയെടുക്കാനുമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടി മോഷണം നടത്തിയത്. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.ഡല്‍ഹിയിലെ സാകേത് ഭാഗത്തേക്ക് നടക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് യുവതിയെ ആക്രമിച്ച് ഫോണ്‍ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ 15കാരന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

വഴിയാത്രക്കാരനാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയുടെ ചെരുപ്പിലെ ലോഗോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. തന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നും റീലുകള്‍ നിര്‍മ്മിക്കാന്‍ പുതിയത് ആവശ്യമായതിനാലാണ് മോഷ്ടിച്ചതെന്നും കുട്ടി പൊലീസിനോട് സമ്മതിച്ചു.

Top