യു.പിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു; 3 യുവാക്കള്‍ പിടിയില്‍

rape

മുസഫര്‍ നഗര്‍: പതിനഞ്ചുവയസുകാരിയെ മൂന്ന് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ പുര്‍കാസിയിലാണ് സംഭവം.

കുട്ടിയെ വീട്ടില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ഗൗതം പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

അതേസമയം, 14കാരിയെ പീഡിപ്പിച്ച കേസില്‍ യു.പിയില്‍ ഇന്നലെ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തിരുന്നു.

Top