പ്രണയം തെളിയിക്കാൻ എച്ച് ഐ വി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ഞരമ്പിലേക്ക് കുത്തിവച്ച് പതിനഞ്ചുകാരി

ദിസ്‌പൂർ: എച്ച് ഐ വി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ഞരമ്പിലേക്ക് പതിനഞ്ചുകാരി കുത്തിവച്ചു. തന്റെ പ്രണയം ആത്മാർത്ഥമാണെന്ന് തെളിയിക്കാനാണ് പെൺകുട്ടി ഇങ്ങനെ ചെയ്തത്. അസാമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് വർഷം മുമ്പാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. ഫേസ്ബുക്കിലൂടെയാണ് ഇവർ തമ്മിൽ പരിചയപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാമുകൻ എച്ച് ഐ വി ബാധിതനാണെന്ന് അറിഞ്ഞിട്ടും പതിനഞ്ചുകാരി പിന്മാറാൻ തയ്യാറായില്ല. രണ്ട് തവണ യുവാവിനൊപ്പം ഒളിച്ചോടിപ്പോയെങ്കിലും മാതാപിതാക്കൾ തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പറയപ്പെടുന്നു.

എല്ലാവരുടെയും മുന്നിൽ വെച്ചാണ് പെൺകുട്ടി തന്റെ പ്രണയം ആത്മാർത്ഥമാണെന്ന് തെളിയിക്കാൻ വേണ്ടി ഇത് ചെയ്തത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം ശേഖരിച്ച് തന്റെ ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top