15 കാരിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ടുപേര്‍ പൊലീസ് പിടിയില്‍

തൊടുപുഴ: ഇടുക്കി ശാന്തൻപാറയിൽ 15 കാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. ഇതര സംസ്ഥാനത്തു നിന്നും സുഹൃത്തിനൊപ്പം ശാന്തൻപാറയിലെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. നാലു പേർ ചേർന്നാണ് പീഡിപ്പിച്ചത്.

സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചന. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പത്തുദിവസം മുമ്പാണ് പെൺകുട്ടി കേരളത്തിലെത്തിയത്. സുഹൃത്തിനൊപ്പം സ്ഥലങ്ങൾ കാണുന്നതിനാണ് പെൺകുട്ടി ശാന്തൻപാറയിലെത്തിയത്.

Top