15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; യുവാവ് അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടില്‍ അജാസ്(21)നെയാണ് സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കുട്ടിയെ മണ്ണാര്‍ക്കാടുള്ള വീട്ടിലെത്തിയാണ് അജാസ് പീഡിപ്പിച്ചത്. ജൂലൈയിലും ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡനം ആവര്‍ത്തിച്ചു.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബന്ധുക്കള്‍ പോലും വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Top