മകളെ ബലി നല്‍കിയാല്‍ അഞ്ചേു കിലോ സ്വര്‍ണം; 15 വയസ്സുള്ള പെണ്‍കുട്ടിക്കു സംഭവിച്ചത്…

CHILD-RAPE

കാണ്‍പൂര്‍: മകളെ ബലിനല്‍കിയാല്‍ അഞ്ചുകിലോ സ്വര്‍ണം ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് കനൗജില്‍ 15 വയസുള്ള പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ബലി നല്‍കി. മഹാവീര്‍ പ്രസാദ്, പുഷ്പ എന്നിവരുടെ മകള്‍ കവിതയാണ് കൊല്ലപ്പെട്ടത്.

ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദിന്റെ ഡ്രൈവറായി കുറച്ചുകാലം കൃഷ്ണ ശര്‍മ്മ എന്ന മന്ത്രവാദി ജോലി നോക്കിയിരുന്നു.

പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്ന് ശരീരം സമീപത്തുള്ള പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹത്തെ ബലാത്സംഗത്തിനിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ബലി നല്‍കിയതിനു ശേഷം സ്വര്‍ണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മകളെ കൃഷ്ണ ശര്‍മ്മ തട്ടിക്കൊണ്ടുപോയതായി മഹാവീര്‍ പ്രസാദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

താട്ടിയ ഗ്രാമത്തില്‍ നിന്നും ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.

Top