പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌ക്കൂളിലെ കക്കൂസില്‍ പ്രസവിച്ചു

rape

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌ക്കൂളിലെ കക്കൂസില്‍ പതിനഞ്ചുകാരി പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ശൗചാലയത്തില്‍ പോകുകയും അവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

തുടര്‍ന്ന് സ്‌ക്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസില്‍ വിവരം ധരിപ്പിക്കുകയും ചെയ്തു.

51 കാരനായ അയല്‍വാസി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലോ അഞ്ചോ തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പറയാതിരിക്കാനായി പെണ്‍കുട്ടിക്ക് ഇയാള്‍ പണം നല്‍കിയിരുന്നു.

പെണ്‍കുട്ടി തന്നോട് വയറുവേദനയെക്കുറിച്ച് പറഞ്ഞിരുന്നതായും ഗര്‍ഭിണിയാണെന്ന് മനസിലായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള മരുന്നുകള്‍ നല്‍കിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

Top