തമിഴ്നാട്ടില്‍ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ച 15കാരി മരിച്ചു

തമിഴ്നാട്ടില്‍ ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച പതിനഞ്ചുകാരി മരിച്ചു. പെണ്‍കുട്ടിക്ക് ഗുളിക നല്‍കിയ എസ്.മുരുകന്‍(27)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങത്താണ് സംഭവം. പെണ്‍കുട്ടിയെ ദിവസവും സ്കൂളില്‍ കൊണ്ടുപോയി വിട്ടുകൊണ്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും 15കാരി ഗര്‍ഭിണിയാവുകയും ചെയ്തു. തുടർന്ന് സ്‌കൂളിൽ കൊണ്ടുപോകാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും വഴിയിൽ വച്ച് ഗർഭച്ഛിദ്ര ഗുളിക കഴിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ബോധരഹിതയായത്. മുരുകന്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുരുകനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകിയ വ്യാജനെയും പൊലീസ് തിരയുന്നുണ്ട്.

Top