പതിനഞ്ചുകാരന്‍ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: പതിനഞ്ചു വയസ്സുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണുമരിച്ചു. കോഴിക്കോട് ജില്ലയിലെ പാലാഴിയിലാണ് സംഭവം. എറണാകുളം  മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.

പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാംഅപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു പ്രയാനും കുടുംബവും. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച പ്രയാന്‍ മാത്യൂ.

Top