15 sites in Mumbai declared ‘no selfie zones’, including Marine Drive

മുംബൈ: സന്ദര്‍ശകര്‍ക്കു പ്രിയപ്പെട്ട ദക്ഷിണ മുംബൈയിലെ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെ നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കുന്നതിനു മുംബൈ പൊലീസ് വിലക്കേര്‍പ്പെടുത്തും.

കുട്ടികളും യുവാക്കളുമടക്കം കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടങ്ങളാണിവ. അപകടസാധ്യതയേറിയ കടലിടുക്കുകളും ബീച്ചുകളും കോട്ടകളും പൊലീസിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച സെല്‍ഫിയെടുക്കുമ്പോള്‍ കോളജ് വിദ്യാര്‍ഥിനി ബാന്ദ്രാ തീരത്തു കടലില്‍ വീഴുകയും രക്ഷാശ്രമത്തിനിടെ യുവാവ് മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണു നടപടി.

വിദ്യാര്‍ഥിനിയെ ഇനിയും കണ്ടെത്താനായിട്ടില്ല.ലോക്കല്‍ ട്രെയിനുകളിലും ഷോപ്പിങ് മാളുകളിലും സെല്‍ഫിക്ക് നിരോധനം വേണമെന്ന ആവശ്യവുമുയര്‍ന്നു.

Top