അഭിമന്യുവിന്റെ കൊന്നത് 15 എസ്ഡിപിഐക്കാര്‍; ഒന്നാം പ്രതി മൂന്നാംവര്‍ഷ വിദ്യാര്‍ഥി വടുതല സ്വദേശി മുഹമ്മദ്

sfi-

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൊത്തം 15 പ്രതികളുണ്ടെന്ന് ദൃക്‌സാക്ഷികള്‍. സംഭവത്തിലെ മുഖ്യപ്രതികള്‍ ജില്ല വിട്ടതായി പൊലീസ് പറയുന്നു. ഒന്നാം പ്രതി മഹാരാജാസിലെ തന്നെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ വടുത സ്വദേശി മുഹമ്മദാണ്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചു കയറാന്‍ നോക്കിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരിച്ചു. അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്.

Top