പൂഞ്ചില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. ഭീകരരെ സഹായിച്ചു എന്ന സംശയത്തിന്മേലാണ് 15 പേരെ കസ്റ്റഡിയിലെടുത്തത്. ദേരാ കി ഖലിയില്‍ നിന്നുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പൂഞ്ച് ജില്ലയിലെ ബഫ്‌ലിയാജിലെ സവാനി മേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമിച്ചത്. സംഭവത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.45 ഓടെ സവാനി ഏരിയയിലെ രജോരി-തന്നമണ്ടി-സുരന്‍കോട്ട് റോഡിലാണ് സംഭവം. ദേര ഗലി ഭാഗത്തുനിന്ന് വരികയായിരുന്ന 48 രാഷ്ട്രീയ റൈഫിള്‍സിന്റെ രണ്ട് വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ഭീകരാക്രമണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 35-ലധികം സൈനികരാണ് കൊല്ലപ്പെട്ടത്.

Top