ബ്രസീലിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് കാർ ഇടിച്ചു കയറി അപകടം ; 15 പേർക്ക് പരുക്ക്

car crashes

റിയോ ഡി ജനീറോ: ബ്രസീലിൽ ആളുകൾക്കിടയിലേയ്ക്ക് കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ബ്രസീലിൽ തലസ്ഥാനമായ റിയോ ഡി ഷാനെറോയിലുള്ള കൊപകബാന ബീച്ചിലാണ് അപകടമുണ്ടായത്.

കാറോടിച്ചിരുന്നയാൾ അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഇയാളെ പിടികൂടി പൊലീസിന് കൈമാറി. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനുള്ളിൽ നിന്ന് അപസ്മാരത്തിനുള്ള ഗുളികൾ ലഭിച്ചെന്നും ഇത് കാറോടിച്ചയാളുടേതാണോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top