തമിഴ്‌നാട്ടിൽ 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി: രണ്ട് പേർ അറസ്റ്റിൽ

മിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ വീട്ടിൽ കയറി 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. വീടിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അതിക്രമിച്ച് കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. യുവതിയെ പോലീസ് രക്ഷപെടുത്തി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രതികളിലൊരാളായ വിഘ്‌നേശ്വരനെതിരെ യുവതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തന്നോട് സൗഹൃദത്തിലകാൻ ശ്രമിക്കുകയും അതിന് വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് താക്കീത് നൽകിയ ശേഷം വിട്ടയച്ചു.

തുടർന്ന് ജൂലൈ 12ന് തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി യുവതി പോലീസിൽ പറഞ്ഞിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി 14 കൂട്ടാളികളുമായി വന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ആയുധങ്ങൾ കാണിച്ച് യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോകുന്നത്. പിന്നാലെ കുടുംബം പോലീസിൽ വിവരം അറിയിച്ചു. പരാതി ലഭിച്ച ഉടൻ മയിലാടുതുറൈ പോലീസ് വിഘ്‌നേശിനായി തിരച്ചിൽ ആരംഭിച്ചു. ദേശീയ പാതയിൽ കാർ ട്രാക്ക് ചെയ്യുകയും വിഘ്‌നേശിനേയും രണ്ട് കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Top