ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഇന്നലെ മാത്രം സ്വീകരിച്ചത് 15 ലക്ഷം പേര്‍

ന്യൂഡല്‍ഹി: മാര്‍ച്ച് അഞ്ചിന് മാത്രമായി ഇന്ത്യയില്‍ 15 ലക്ഷം പേര്‍ കൊവിഡ് 19 ന് എതിരായ വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ ഒറ്റ ദിവസം നടത്തിയ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന്‍ തോതാണിത്. നിലവില്‍ രാജ്യത്ത് 1.94 കോടിയിലധികം പേര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ജനുവരി 16നാണ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നല്‍കാന്‍ ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍ക്ക് ഫെബ്രുവരി രണ്ടു മുതല്‍ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചു. ആദ്യ ഡോസിന് ശേഷം 28 ദിവസം പൂര്‍ത്തിയായവര്‍ക്ക് രണ്ടാം ഡോസ് ഫെബ്രുവരി 13 മുതല്‍ നല്‍കി തുടങ്ങി.

വാക്സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.

 

 

 

Top