ഉത്തർപ്രദേശിൽ തുടർച്ചയായ രണ്ട് റോഡപകടങ്ങൾ ; 15 പേർ കൊല്ലപ്പെട്ടു

ലക്നോ: ഉത്തർപ്രദേശിൽ തുടർച്ചയായ രണ്ട് റോഡപകടങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു.

മിർസപൂരിലുണ്ടായ അപകടത്തിൽ പത്ത് പേരും മഥുരയിലുണ്ടായ അപകടത്തിൽ അഞ്ചു പേരുമാണ് മരിച്ചത്.

മിർസാപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽപ്പെട്ടവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ എതിരെ വന്ന ബസിലിടിച്ചാണ് മഥുരയിൽ അപകടമുണ്ടായത്.

നാലു പർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒരാൾ മരിച്ചത് ഈ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Top