തളിപ്പറമ്പില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 15 കിലോ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

തളിപ്പറമ്പ് : തളിപ്പറമ്പ് കരിമ്പത്ത് വില്‍പനയ്ക്കായി സൂക്ഷിച്ച 15 കിലോയോളം നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

കരിമ്പത്തെ വി.കെ സറ്റോര്‍ ഉടമയായ പാറക്കണ്ടത്തിലെ പച്ചി അജീഷിന്റെ വിട്ടില്‍ നിന്നുമാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടി കൂടിയത്.

എക്‌സൈസ് സംഘവും പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 15 കിലോ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.

ഇത് മൂന്നാം തവണയാണ് ഇയാളില്‍ നിന്നും പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത്.

ഞായറാഴ്ച്ച പുലര്‍ച്ചെയോടെയാണ് മൈസൂരു നിന്നും ഇരിട്ടി ചെക്ക് പോസ്റ്റ് വെട്ടിച്ച് പാന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്.

അറുപതിലേറെ പാക്കറ്റുകളാണ് ദിനംപ്രതി വില്‍പ്പന നടത്തിയിരുന്നത് ഈ ഇനത്തില്‍ അമ്പതിനായിരം രൂപയോളം ലാഭം നേടിയതായി പിടിയിലായ അജീഷ് പൊലീസി നോടും എക്‌സൈസിനോടും പറഞ്ഞു.

Top